Budget stays in Mysore
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ കർണാടക സംസ്ഥാനത്തിലെ ഒരു നഗരം ആണ് മൈസൂർ.
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നു കൂടിയാണ് ഇവിടം. ധാരാളം സഞ്ചാരികൾ വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നു.
വിനോദസഞ്ചാരം അതിന്റെ ഏറ്റവും ഉന്നതിയിൽ അനുഭവിക്കാൻ ഉള്ള എല്ലാ വിധ കാഴ്ചകളും മൈസൂറിന് സ്വന്തമാണ്. കേരളത്തിൽ നിന്നും മൈസൂരിലേക്കുള്ള യാത്രയും അത്രയും രസകരം തന്നെ.
സഞ്ചാരികളിൽ അധികപേരും മൈസൂർ യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ ആദ്യം അന്വേഷിക്കുക ഉചിതമായ താമസ സൗകര്യങ്ങൾ ആണ്.
മൈസൂർ പോലെ വിവിധ ദേശ, ഭാഷ വൈവിധ്യത്തിന്റെ സംഗമസന്നിധിയിൽ, സുരക്ഷിതമായ താമസം മിതമായ നിരക്കിൽ ലഭിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്.
ഇത്തരം ക്ലേശങ്ങൾ ഒഴിവാക്കുവാനാണ്, സോസ്‌റ്റൽ മൈസൂർ (zostel )മുന്നോട്ട് വന്നിരിക്കുന്നത്.
മിതമായ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ താമസം ഒരുക്കി, നിങ്ങളെ മൈസൂരിലേക് ക്ഷണിക്കുകയാണ് സോസ്‌റ്റൽ സ്റ്റേയ്സ്.
സോസ്‌റ്റൽ മൈസൂർ ( Zostel Mysore )
•••••••••••••••••••••••••••••••
മൈസൂർ വാണി വിലാസ മൊഹല്ലയിലെ ഈ ഹോസ്റ്റൽ, സഞ്ചാരികൾക്ക് അനുഗ്രഹമാണ്, പ്രത്യേകിച്ചും ഗ്രുപ്പുകളായി യാത്ര ചെയ്യുന്നവർക്ക്. വളരെ വൃത്തിയിലും ചിട്ടയിലും പരിപാലിച്ചു പോരുന്ന പരിസരവും, മുറികളും, ലോഞ്ചും അടങ്ങിയ കെട്ടിടവും ചുറ്റുപാടും സഞ്ചാരികൾക്കായി നിത്യവും ഓപ്പൺ ആണ്.
4,6,8 മിക്സഡ്, സ്ത്രീകൾ മാത്രം എന്നിങ്ങനെ ബെഡ് ഒന്നിന് 400 മുതൽ ഡോർമെട്രികൾ ലഭ്യമാണ്. പ്രൈവറ്റ് ബാത്റൂമുകളും റെസ്റ്റോറന്റ് സൗകര്യങ്ങളും ലഭ്യമാണ്. ഗ്രൂപ്പുകളായി യാത്ര ചെയ്യുന്നവരുടെ ആദ്യ ഓപ്‌ഷനുകളിൽ സോസ്‌റ്റൽ ഉണ്ടാകും.
പ്രൈവറ്റ് റൂമുകളും ലഭ്യമാണ്, 1000 മുതൽ നിരക്ക് തുടങ്ങുന്നു.
മിതമായ നിരക്കും, വൃത്തിയുള്ള പരിസരവുമാണ് സഞ്ചാരികളെ ഇവിടേക്കു സദാ ആകർഷിക്കുന്നത്. കൂടാതെ സൗജന്യ വൈഫൈ, ഡെക്കറേറ്റ് ചെയ്ത ഗസ്റ്റ് ലോഞ്ച്, ടേബിൾ ടെന്നീസ്, കമ്മ്യൂണൽ കിച്ചൺ, റൂഫ്‌ടോപ് ടെറസ്സ് എല്ലാം ഇവിടെ ഉണ്ട്. പ്രഭാത ഭക്ഷണം അഡിഷണൽ ചാർജോട് കൂടെ ലഭ്യമാണ്.
Contact details
••••••••••••••••
2639, 1, Valmiki Rd, Vani Vilas Mohalla, Mysuru, Karnataka 570002
ph : 022 4896 2269
How to reach ?
••••••••••••••
മൈസൂർ എയർപോർട് ആണ് ഏറ്റവും അടുത്തുള്ളത്. ടാക്സിയിൽ അര മണിക്കൂറിനുള്ളിൽ എത്താം.
മൈസൂർ ജംക്‌ഷൻ, ചാമരാജപുരം റെയിൽവേ സ്റ്റേഷനുകളിൽ നിന്നും 10 മിനുറ്റിൽ താഴെ മാത്രം ദൂരം.
ആകാശവാണി സർക്കിൾ, ആകാശവാണി, ബോൾ പാർക്ക് ബസ് സ്റ്റാൻഡുകളിൽ നിന്നും 6 മിനിറ്റ് നടന്നാൽ ഇവിടെ എത്താം.
പാലക്കാട് -കോയമ്പത്തൂർ -ചാമരാജ്നഗർ -നഞ്ചൻകോഡ് വഴിയോ,
നിലമ്പുർ -ബന്ദിപ്പൂർ -ഗുണ്ടൽപേട് -നഞ്ചൻകോഡ് വഴിയോ യാത്ര ചെയ്യാം. 6 മുതൽ 8 മണിക്കൂർ വരെ ശരാശരി സമയമെടുക്കും.
Nearby attractions
•••••••••••••••••••
Mysore palace (4.2 km)
Sri chamarajendra zoological park (5 km)
St. Philomena’s cathedral (4.7 km)
Mysore rail museum (1.4 km)
Jaganmohan palace art gallery (3.6 km)
Chamundeshwari temple (16 km)
Ranganathittu bird sanctuary (14 km)
Brindavan gardens (17 km)
Karanji lake (5.8 km)
GRS fantasy park (4.1 km)
Kukkarahalli lake (2.3 km)
Devaraja market (2.6 km)
Folklore museum (2.3 km)
Sri ranganathaswamy temple (16 km)
Krishnaraja sagara dam (17 km)
Nearby restaurants
•••••••••••••
By the way restaurant (6.1 km)
Root restaurant (5 km)
Swad pure veg restaurant (8.1 km)
Shikari restaurant (2.7 km)
Nala restaurant (3.7 km)
Mysuru mirchi (3.6 km)
By the blue (2 km)