Budget stays in Agra

Budget stays in Agra

മുഗൾ സാമ്രാജ്യത്തെന്റെ അഴകും പ്രൗഡിയും ചേർന്ന് ഉദിച്ച ഇടമാണ് ആഗ്ര.യമുനയുടെ കുളിരിലലിഞ്ഞ് ശിൽപ സൗന്ദര്യങ്ങളെ നെഞ്ചിലേറ്റി അഴകോടെ നിൽക്കുന്ന ആഗ്ര ഓരോ യാത്രാ പ്രേമിയുടേയും സ്വപ്നമാണ്.ഒരിക്കലെങ്കിലും ആഗ്രയിലെ മണ്ണിൽ കാലുകുത്താൻ, യമുനയിലെ ഓളങ്ങുടെ താളം കേട്ടുകൊണ്ട് ലോകാത്ഭുതമായ താജ്മഹൽ കാണുവാൻ കൊതിക്കാത്തവരുണ്ടാവില്ല.മധ്യകാല ഇന്ത്യാ ചരിത്രത്തിലെ കലാസാംസ്കാരിക സംഭാവനകളത്രയും ആഗ്രയിലേക്കും പരിസര പ്രദേശങ്ങളിലേക്കും നമ്മെ ആകർഷിക്കുമ്പോൾ കാഴ്ചകളത്രയും വിട്ടുപോവാതെ കണ്ടു തീർക്കാനും ആസ്വദിക്കാനും നമുക്കവിടെ താമസിക്കുക തന്നെ വേണം.

ലോക പ്രശസ്തമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ താമസിച്ചു കൊണ്ട് കാഴ്ചകൾ കാണാൻ ഒരുപാട് ചിലവുകൾ വരുമെന്ന് കരുതി യാത്രകളെ നീട്ടിവയ്ക്കുന്നവരും ഇടയ്ക്കൊക്കെ ആ ആഗ്രഹങ്ങൾ വേണ്ടെന്ന് വയ്ക്കുന്നവരും ഏറെയാണ്.എന്നാൽ മിതമായ ചിലവിൽ താമസ സൗകര്യങ്ങൾ ഒരുക്കുന്ന നിരവധി ഹോട്ടലുകളും ഹോം സ്റ്റേ കളും ഇവിടങ്ങളിൽ ലഭ്യമാണെന്നുള്ളത് അറിയാതെ പോവരുത്.

ആഗ്രയിൽ ബഡ്ജറ്റ് പ്രൈസിൽ Air conditioner ,Attached bathroom,Television തുടങ്ങിയ സൗകര്യങ്ങളോട് കൂടി റൂം ലഭ്യമാകുന്ന ഇടമാണ് Hotel Marwari.ഒരാൾക്ക് 330 രൂപയാണ് റും റെന്റ്.അത്യാവശ്യ സാഹചര്യങ്ങളിൽ ഡോക്ടർ ഫെസിലിറ്റി കൂടെ ലഭ്യമാണ്.ഹോട്ടലുമായ് നേരത്തെ ബന്ധപെടുകയാണെങ്കിൽ ഗസ്റ്റ്കളെ പിക്കപ്പ് ചെയ്യാനും ഇവിടെ സംവിധാനങ്ങളുണ്ട്.ആവശ്യമെങ്കിൽ ആഗ്ര ചുറ്റി കാണാൻ ട്രാവൽ ഗൈഡും ലഭ്യമാണ്.

How to reach
……………….

📍ആഗ്രാ നഗരത്തിൽ തന്നെയാണ് Hotel Marwari.Agra air port ൽ നിന്നും 5.6 km ആണ് ഇവിടേയ്ക്കുള്ള ദൂരം.air port പരിസരങ്ങളിൽ taxi, rickshaw എന്നിവ ലഭ്യമായിരിക്കും.ആവശ്യമെങ്കിൽ ഹോട്ടൽ അറേഞ്ച് ചെയ്യുന്ന വാഹനത്തിൽ നിങ്ങളെ pick up ചെയ്യുന്നതാണ്.

📍Idgah Bus stand ൽ നിന്നും ഹോട്ടലിലേക്ക് വെറും 2.7 km ദൂരം കൊണ്ട് എത്താവുന്നതാണ്.

📍ഹോട്ടലിൽ നിന്നും 2.3 km പരിധിയിൽ തന്നെയാണ് Idgah railway station ഉള്ളത്.gust കൾക്ക് വളരെ എളുപ്പത്തിൽ accesibility ഉള്ള ഹോട്ടലാണിത്.

Contact details
………………..

📞Daresi number 2 , Near agra fort railway station, from platform, Street Number 5, Agra, Uttar Pradesh 282003
5624304422

Places to visit
……………..

🔹Taj Mahal (11 min distance)

🔹Agra Fort (14 min distance)

🔹Itmad-ud-Daula (9 min distance)

🔹Mehtab Bagh (13 min distance)

🔹Tomb of Akbar the Great (23 min distance)

🔹Chini Ka Rauza (12 min distance)

🔹Aram Bagh (12 min distance)

🔹Moti Masjid (8 min distance)

🔹The Shish Mahal (8 min distance)

🔹Anguri Bagh (8 min distance)

🔹Tomb of Mariam (26 min distance)

🔹Gurudwara Guru Ka Taal (22 min distance)

🔹Taj Nature Walk (16 min distance)

🔹Jahangir Palace (8 min distance)

Best taste nearby
………………….

🥨Yes restaurant (1 km)
🥨 Doseta Cafe (0.8 Km)
🥨Yash cafe (0.6 Km)
🥨Esphahan (1km)
🥨Hours Hang out (0.9 Km)
🥨Chotti (0.4Km)
🥨Green park (1.4 km)
🥨Taj bano (1.5Km)

Leave a Reply

Your email address will not be published. Required fields are marked *