BUDGET STAY IN VARKALA

BUDGET STAY IN VARKALA

ദക്ഷിണ കാശി എന്ന് അറിയപ്പെടുന്ന കേരളത്തിന്റെ തെക്കേ അറ്റത്തെ ഒരു തുറമുഖ നഗരമാണ് വർക്കല.തിരുവനന്തപുരം ജില്ലയിലെ ഒരു നഗരസഭയും താലൂക്ക് ആസ്ഥാനവും കൂടിയാണ് വർക്കല. തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കിലോമീറ്ററും കൊല്ലത്ത് നിന്നും 26 കിലോമീറ്ററും മാറി തിരുവനന്തപുരം – കൊല്ലം തീരദേശ ഹൈവേയിലാണ് വർക്കല സ്ഥിതിചെയ്യുന്നത്. ഭൂമിശാസ്ത്രപരമയി തീരമാണെങ്കിലും കടലിന് അടുത്ത് കിടക്കുന്ന പ്രദേശം ഒഴിച്ച് ബാക്കി സ്ഥലങ്ങൾക്ക് മദ്ധ്യകേരളത്തിൻറെ ഭൂപ്രകൃതിയാണ്. ഉയർന്ന കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞതാണ് വർക്കല ഭൂപ്രദേശം.

അതുകൊണ്ടാണ് അറബിക്കടലിനോട് വളരെ ചേർന്ന് ഉയർന്ന കുന്നുകൾ (ക്ലിഫ്ഫുകൾ) കാണാൻ കഴിയുന്നത്.ഇതു പോലുള്ള ഭൂപ്രകൃതിയുള്ള തെക്കൻ കേരളത്തിലെ ഏക സ്ഥലമാണ്‌ വർക്കല. ജില്ലയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരസഭയും പ്രധാന വാണിജ്യ കേന്ദ്രവും കൂടിയാണ് വർക്കല.

ഇന്ത്യയിലെ ഒരു പ്രധാന വൈഷ്ണവ ആരാധനാലയമായ 2500 വർഷം പഴക്കമുള്ള ജനാർദ്ദന സ്വാമി ക്ഷേത്രത്തിനും വർക്കല പ്രശസ്തമാണ്. ദക്ഷിണ കാശി (തെക്ക് ബെനാറസ്) എന്നും ഇത് അറിയപ്പെടുന്നു. കേരളത്തിലെ ഏക സർക്കാർ പ്രകൃതി ചികിത്സ ആശുപത്രി വർക്കല നഗരത്തിൽ സ്ഥിതിചെയ്യുന്നു.
സാമൂഹ്യ പരിഷ്കർത്താവ് ശ്രീ നാരായണ ഗുരു സ്ഥാപിച്ച ശിവഗിരി മഠമാണ് വർക്കലയിലെ മറ്റൊരു പ്രധാന നാഴികക്കല്ല്.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിലൊന്നാണ് ശ്രീ നാരായണ ഗുരുവിന്റെ കുന്നിൻ മുകളിലുള്ള ശവകുടീരം.
ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയിൽ ഇത് ഇന്നൊരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. കേരളത്തിൽ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വർക്കല.
വർക്കലയിലെ കടൽതീരമായ പാപനാശം തീരം “ദക്ഷിണ കാശി” എന്നാണ് അറിയപ്പെടുന്നത്. തെക്കേ ഇൻഡ്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ ജനാർദ്ദനസ്വാമിക്ഷേത്രവും ,ശ്രീനാരായണഗുരുവിൻറെ സമാധിയായ ശിവഗിരിയും ഇവിടെ സ്ഥിതി ചെയ്യന്നു.

വർക്കലയിൽ നിങ്ങൾക് zostel ഇൽ താമസികം. 649 രൂപയ്ക് നിങ്ങൾക്കിവിടെ റൂം ലഭിക്കും. അതിവേഗ വൈഫൈ, എയർ കണ്ടിഷൻഡ് ബെഡ് റൂംസ്, 24/7 സെക്യൂരിറ്റി, ഹോക്‌സ്‌കീപ്പിങ് അങ്ങനെ എല്ലാ സൗകര്യങ്ങളും zostel നൽകുന്നു. വർക്കല ബീച്ചുമായി വളരെ അടുത്തയതിനാൽ പ്രോപ്പർട്ടിക്കുളിൽ എവിടെനിന്നാലും ബീച്ച് വ്യൂ ലഭിക്കുന്നു. അതുതന്നെയാണ് zostel ഇന്റെ പ്രധാന ആകർഷണം. സുജിതപരിപാലനത്തിനും, ഹോസ്പിറ്റാലിറ്റിക്കും, zosel നല്ല പ്രാധാന്യം നൽകുന്നു.


Contact details

Cliff Beach Hospitality, Sea Breeze Building, North Cliff, Zostel Varkala Rd, PO, Varkala, Kerala 695141
Phone 02248966122

How to reach Varkala by flight

വർകലയ്ക്കു ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ആണ്. ദേശിയമായും അന്തർദേശിയമായും നല്ല കണക്റ്റിവിറ്റി ഉള്ള എയർപോർട്ട് ആണ് ഇത്. അവിടെ നിന്ന് 40 km ദൂരം ആണ് വർകലയിലേക്. നിങ്ങള്ക്ക് അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയോ, ക്യാബോ, ലഭിക്കും.

How to reach Varkala by train?

തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും വരുന്ന ട്രെയിനുകളിലേക്കുള്ള ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനാണ് വർക്കല ട്രെയിൻ സ്റ്റേഷൻ. വർക്കലയിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് ഇത്.

Tourist places to visit nearby Varkala

Varkala beach 1.6 km
Varkala cliff 1.6km
Janardhana swami temple 3.5 km
Shivagiri 5.9 km
restaurants in Varkala Varkala Marine Palace Restaurant 2.8km
Cafe del Mar 210 meters Abba Restaurant & Everest German Bakery 1.2 km

Leave a Reply

Your email address will not be published. Required fields are marked *